തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നല്കിയ സംഭവവുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാന് നടത്തിയ പരാമര്‍ശത്തില്‍ കേസെടുക്കാന്‍ സാധിക്കില്ലെന്ന് പോലീസ്. കേസെടുക്കാന്‍ സാധിക്കുന്ന തരത്തിലുള്ള പരാമര്‍ശം സജി ചെറിയാന് നടത്തിയിട്ടില്ലെന്നും തെളിവുകളില്ലെന്നും അനുപമ നല്കിയ പരാതിയില്‍ ശ്രീകാര്യം പോലീസ് മറുപടി നല്കി.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
കുഞ്ഞിനു വേണ്ടി നിയമപോരാട്ടം നടത്തുന്ന അനുപമ ചന്ദ്രനും പങ്കാളി അജിത്തിനുമെതിരെയുമാണ് സജി ചെറിയാന് പരാമര്‍ശം നടത്തിയത്. അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ. " കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികൾ ഉണ്ടാവുക, എന്നിട്ടു സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക, അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക.ചോദ്യം ചെയ്ത അച്ഛൻ ജയിലേക്കു പോവുക. ആ കുട്ടിക്ക് അതിന്റെ കുട്ടിയെ ലഭിക്കണമെന്നതിലൊന്നും ഞങ്ങൾ എതിരല്ല. പക്ഷേ, ആ അച്ഛന്റെയും അമ്മയുടെയും മനോനില മനസിലാക്കണം.
എനിക്കും മൂന്നു പെൺകുട്ടികളായതു കൊണ്ടാണു പറയുന്നത്. പഠിപ്പിച്ചു വളർത്തി സ്ഥാനത്തെത്തിച്ചപ്പോൾ ആ കുട്ടി എങ്ങനെയാണ് വഴി തിരിഞ്ഞു പോയത്. ഊഷ്മളമായ അവളുടെ ജീവിതത്തെക്കുറിച്ച് എന്തെല്ലാം സ്വപ്നങ്ങളാവും മാതാപിതാക്കൾ കണ്ടിട്ടുണ്ടാവുക.
പക്ഷേ, എങ്ങോട്ടാണു പോയത്. ഇരട്ടി പ്രായമുള്ള, വിവാഹിതനും രണ്ടു മൂന്നു കുട്ടികളുടെ പിതാവുമായ ഒരാളോടൊപ്പം. ഇതൊക്കെയാണ് നാട്ടിൽ നടക്കുന്നത്.’’സ്ത്രീ മുന്നേറ്റം ലക്ഷ്യമാക്കി സാംസ്കാരിക വകുപ്പ് നടപ്പാക്കിയ സമം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സ്ത്രീകളുടെ നാടകക്കളരി കാര്യവട്ടം ക്യാംപസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

